പ്രയാഗ് രാജ്: യുപിയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന പ്രിയങ്ക ഗാന്ധിയെ ഒരു നിമിഷം മുത്തശ്ശിയുടെ ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തി. ഇന്ദിരാ ഗാന്ധി ജനിച്ച സ്വരാജ് ഭവനിലെ മുറിയുടെ ചിത്രവും ദാദിയുടെ ഓര്‍മ്മകളും ട്വീറ്റ് ചെയ്ത് പ്രിയങ്ക.
”സ്വരാജ് ഭവന് എന്ന വീട്ടിലിരിക്കുമ്പോള്‍ എന്റെ ദാദി ജനിച്ച മുറി എനിക്ക് കാണാം. എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ദാദി എനിക്ക് ജോവാന് ഓഫ് ആര്‍ക്കിന്റെ കഥ പറഞ്ഞു തരുമായിരുന്നു. ദാദിയുടെ ശബ്ദം ഇന്നും എന്റെ ഹൃദയത്തില്‍ പ്രതിദ്ധ്വനിക്കുന്നുണ്ട്. എല്ലാ ദിവസവും എന്നോട് പറയാറുണ്ടായിരുന്നു, ഭയരഹിതയായിരിക്കുക, എല്ലാക്കാര്യങ്ങളും ശരിയായി വരും.” എന്നാണ് പ്രിയങ്ക മുറിയടെ ചിത്രത്തിനൊപ്പം ട്വീറ്റില്‍ കുറിച്ചത്.
1917 നവംബര്‍ 19നാണ് ഇന്ദിരാഗാന്ധി ജനിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പവും മഹാത്മാഗാന്ധിക്കൊപ്പവും ഇന്ദിര ഗാന്ധി നില്ക്കുന്ന ഫോട്ടോയും ഈ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി പ്രയാഗ് രാജില്‍ നിന്ന് വരാണസിയിലേക്ക് ഗംഗാനദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. യാത്രയ്ക്കിടയില്‍ മുത്തശ്ശി ഇന്ദിരാ ഗാന്ധി ജനിച്ച പ്രയാഗ് രാജിലെ സ്വരാജ് ഭവന് എന്ന വീട്ടിലായിരിക്കും പ്രിയങ്കയുടെ താമസം.
स्वराज भवन के आँगन में बैठे हुए वह कमरा दिख रहा है जहाँ मेरी दादी का जन्म हुआ। रात को सुलाते हुए दादी मुझे जोन ऑफ आर्क की कहानी सुनाया करती थीं। आज भी उनके शब्द दिल में गूँजते हैं। कहती थीं- निडर बनो और सब अच्छा होगा। pic.twitter.com/q8Ecdb2RsL
— Priyanka Gandhi Vadra (@priyankagandhi) March 17, 2019