ഡെറാഡൂണ്‍: വെളളപ്പൊക്കത്തില്‍ നിന്നും കാര്‍ യാത്രികര്‍ അതിസാഹസികമായി രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് കനത്ത മഴയെ തുടര്‍ന്ന് വെളളപ്പൊക്കം ഉണ്ടായത്. പെട്ടെന്നുണ്ടായ വെളളപ്പാച്ചിലില്‍ പെട്ട കാര്‍യാത്രക്കാരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്.
റോഡിലേക്ക് പെട്ടെന്ന് വെളളം ഒഴുകിയെത്തുകയായിരുന്നു. രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ ജനാലയിലൂടെ മുകളിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. യാത്രികര്‍ പുറത്തെത്തിയ നിമിഷങ്ങള്‍ക്കുളളില്‍ ഒരു കാര്‍ വെളളത്തില്‍ ഒലിച്ചു പോവുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ ശക്തമായ മഴ പെയ്യുകയാണ്. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തലസ്ഥാനമായ ഡെറാഡൂണില്‍നിന്നും 270 കിലോമീറ്റര്‍ അകലെയുളള ഹല്‍ദ്വാനിയിലും ശക്തമായ മഴയാണ്. അടുത്ത 24 മണിക്കൂറിനുളളില്‍ ഉത്തരാഖണ്ഡില്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
#WATCH: Passengers in 2 cars & auto rickshaw escape just before 1 of the cars on flooded street gets washed away in water in Haldwani. The second car was also washed away after some time. #Uttarakhand pic.twitter.com/9C9J7nZadH
— ANI (@ANI) July 30, 2018