ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റംബാനില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 11 പേര് മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്.
ചന്ദര്‍കോട്ടില്‍ നിന്നും രാജ്ഗഡിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.