ബാഗ്ലൂര്; പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അംബാനിയുടെ കാവല്‍ക്കാരനാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ വിമര്‍ശിച്ചു. റാഫേല്‍ ഇടപാടിനെ സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറുകയാണെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണ്ണാടകയിലെ ഹാവേരില് നടന്ന പൊതു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ ആരോപണം.
കോണ്‍ഗ്രസിന് മാത്രമേ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്ക്കും അടിസ്ഥാന വേതനം ഉറപ്പാക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു. നീരവ് മോഡിയുടേയും മെഹുല്‍ ചോസ്കിടേയും പോക്കറ്റില്‍ പണം നിറക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് താത്പര്യമെന്നും രാഹുല്‍ വിമര്‍ശിച്ചു.