കൊല്‍ക്കത്ത: മോഡി സര്‍ക്കാര്‍ വന്നതിന് ശേഷം കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
റഫാല്‍ രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് ചോദിച്ച മമത ബിജെപി നയിക്കുന്ന എന്‍ഡിഎ ഗവണ്മെന്റിന് കാശ്മീര്‍ താഴ്വരയില് ഇതുവരെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജ്യത്തിന്റെ സമ്പത്തും പണവും കവര്‍ന്നെടുത്ത് സ്വന്തം പാര്‍ട്ടിക്കായി ഉപയോഗിക്കുകയാണ് മോഡി ഗവണ്മെന്റെന്നും അവര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ കാശ്മീര്‍ താഴ്വരയില് സമാധാനം കൊണ്ടുവരുമെന്നും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്നും മമത പറഞ്ഞു.