ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉപയോഗിക്കുവാന്‍ ഇനിമുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്ക് പണം നല്‍കണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപ വീതം നല്‍കേണ്ടത്. കൂടാതെ ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 പൈസ വീതം വേറെയും നല്‍കണം.യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതെസമയം സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് ഇത് ബാധകമാകില്ല. ആധാര്‍ ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നല്‍കണം. വൈകിയാല്‍ 1.5ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പറഞ്ഞു.