അഗര്‍(മധ്യപ്രദേശ്): ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ അഗര്‍ ജില്ലയിലാണ് സംഭവം. 40 കാരനായ നാരായണ്‍ മാലിയെന്നയാളാണ് അറസ്റ്റിലായത്.
മിഠായിയും മധുര പലഹാരങ്ങളും വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിപ്ലോണ് ടൗണില്‍ കടനടത്തുന്ന ഇയാള്‍ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കടയില്‍ വെച്ചുതന്നെയാണ് കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഞായറാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഐപിസി സെക്ഷന്‍ 376 പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
എന്നാല്‍ ഇത്രയും വലിയ കുറ്റകൃത്യം സ്വന്തം പാര്‍ട്ടി നേതാവില്‍ നിന്നും ഉണ്ടായിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത ബിജെപി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.