ജമ്മു കാശ്മീര്‍: അതിര്‍ത്തി വീണ്ടും അശാന്തമാകുന്നു. ജമ്മു കാശ്മീര്‍ അഖ്നൂര്‍ മേഖലയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു വെടിവെയ്പ്പ് നടത്തിയത്.
നിലവില്‍ വെടിവെയ്പ്പ് അവസാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കെങ്കിലും അപായമുണ്ടായോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ദിവസം കാശ്മീരിലെ നൗഷേരയിലും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചിട്ടുണ്ട്. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയും പാക് സേന വെടി വെച്ചിരുന്നു.
പാക് സേന ഉറി മേഖലയില്‍ നടത്തിയ വെടിവയ്പില്‍ ഏഴ് നാട്ടുകാര്‍ക്കാണ് പരിക്കേറ്റത്. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര് എന്നിവിടങ്ങളിലും പാകിസ്താന് വെടിവെയ്പ്പും ഷെല്ലാക്രണമണവും നടത്തിയിട്ടുണ്ട്.