ഡല്‍ഹി: ബംഗാളില്‍ സീറ്റുകള്‍ കോണ്‍ഗ്രസുമായി പങ്കുവെക്കുന്നതിനെ കുറിച്ചുള്ള സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം ഇന്ന് ഉണ്ടാകും എന്ന് സൂചന. കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം സിറ്റിങ്ങ് സീറ്റുകളില്‍ കോണ്‍ഗ്രസിനോട് വിട്ടു വീഴ്ച വേണ്ടെന്നുള്ളതാണ്.
കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കിയ ധാരണ വഴിമുട്ടിയത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ മുര്‍ഷിദാബാദ്, റായിഗഞ്ച് ഉള്‍പ്പടെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെയാണ്.
സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസിന്റെ നാലു സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കേണ്ടതില്ല എന്നും ധാരണയായതായാണ് റിപ്പോര്‍ട്ട്. സിപിഎം പോളിറ്റ് ബ്യൂറോ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ അനുമതി നല്‍കിയിരുന്നതാണ്.