ലണ്ടന്‍: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ താക്കീത് ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.
പാകിസ്താനിലെ ഭീകരക്യാംപുകള്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ഇമ്രാന് ഖാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തെരേസ മേയ് മുന്നറിയിപ്പ് നല്‍കിയത്. ഭീകരവിരുദ്ധ നടപടികളില്‍ പാകിസ്താന് തങ്ങളുടെ ആത്മാര്‍ത്ഥ തെളിയിക്കണമെന്നും തെരേസ മേ പറഞ്ഞു.
പാക്-ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം അയഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തിയ മേ, വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പാകിസ്താന്റെ നടപടിയെ സ്വാഗതം ചെയ്തു. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് നേരത്തെ ബ്രിട്ടന് ആവശ്യപ്പെട്ടിരുന്നു