ബംഗളൂരു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളേജ് പ്രൊഫസര്‍ക്ക് എട്ടിന്റെ പണി. കര്‍ണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലാണ് സംഭവം.
ഇമ്രാന് ഖാനെ പുകഴ്ത്തിയ കോളേജിലെ പ്രൊഫസറെ ഒരു സംഘം പ്രതിഷേധക്കാര്‍ മുട്ടുകുത്തിച്ച് കൈക്കൂപ്പി മാപ്പ് പറയിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് പ്രൊഫസര്‍ പോസ്റ്റില്‍ ഉന്നയിച്ചതെന്ന് പ്രതിഷേധക്കര് ആരോപിച്ചു.
നൂറോളം പ്രതിഷേധക്കാര്‍ ചുറ്റും കൂടിനിന്ന് ബലംപ്രയോഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രൊഫസര്‍ക്കെതിരെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കോളേജില്‍നിന്ന് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.