ന്യൂഡല്‍ഹി: പാകിസ്താന് കസ്റ്റഡിയില്‍ നിന്ന മോചിതനായ വ്യോമസേന പൈലറ്റിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അഭിനന്ദനാണ് യഥാര്‍ത്ഥ നായകനെന്ന് വിരാട് കോഹ്ലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഭിനന്ദിനെ വിരാട് പുകഴ്ത്തിയത്.
ട്വിറ്ററില്‍ അഭിനന്ദന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിരാടിന്റെ അനുമോദനം. ‘യഥാര്‍ത്ഥ നായകന്. നിന്റെ ധീരതയ്ക്ക് മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്നു. ജയ്ഹിന്ദ്’ ഇന്ത്യന്‍ നായകന് ട്വിറ്ററില്‍ കുറിച്ചു.
Real Hero. I bow down to you. Jai Hind ?????? pic.twitter.com/kDgocwpclA
— Virat Kohli (@imVkohli) March 1, 2019
ഇന്ന് വൈകിട്ടോട് കൂടിയാണ് പാക് കസ്റ്റഡിയിലുള്ള അഭിനന്ദനെ പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറിയത്. വൈകുന്നേരം അഞ്ച് മണിയോടെ അഭിനന്ദനെ വാഗ അട്ടാരി അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും സൈനികനെ കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ നീണ്ടു പോകുകയായിരുന്നു. രണ്ട് തവണ പാകിസ്ഥാന്സമയം മാറ്റി. തുടര്‍ന്ന് രാത്രി 9.22 ഓട് കൂടിയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.