ന്യൂഡല്‍ഹി: മന്‍കീ ബാത്തിലൂടെ തെരഞ്ഞെടുപ്പിനു ശേഷം തിരിച്ചു വരുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍കീ ബാത്തില്‍ നിലവിലെ സര്‍ക്കാരിന്റെ കാലത്തെ അവസാന സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങളുടെ ആശിര്‍വാദത്തോടെ തിരിച്ചു വരുമെന്നും മെയ് അവസാനം മന്‍കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്തെ ജനങ്ങള്‍ പുല്‍വാമ ആക്രമണത്തിനു ശേഷം ക്ഷുഭിതരാണെന്നും അവര്‍ വേദനിക്കുന്നുവെന്നും മോഡി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരെ സല്യൂട്ട് ചെയ്യുകയാണെന്നും അവരുടെ ത്യാഗം നമുക്ക് കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.