ശ്രീനഗര്‍: അവധിയിലായിരുന്ന സിആര്‍പിഎഫ് ജവാനെ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്നു. സിഅര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
പുല്‍വാമയിലെ നൈയിലെ വീട്ടില്‍ വെച്ച് വെടിയേറ്റ നസീര്‍ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമികള്‍ക്കായി സൈന്യം ഈ പ്രദേശം വളഞ്ഞിട്ടുണ്ട്. തിരച്ചില്‍ പുരോഗമിക്കുകയാണ്. സൈനികരേയും പോലീസുകാരേയും വീട്ടില്‍ കയറി അക്രമിക്കുന്ന സംഭവങ്ങള്‍ കശ്മീരില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ജൂലായ് 6ന് ഷോപ്പിയാന്‍ ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ജാവൈദ് ദാര്‍ എന്ന പോലിസുകാരന്റ ജഡം പിന്നിട് കുല്‍ഗാമില്‍ നിന്ന് കിട്ടിയിരുന്നു. ജൂലായ് 21 ന് തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നിന്ന് ലീവിലായിരുന്ന കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലീം ഷായെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയിരുന്നു.