പാറ്റ്ന: ബീഹാറില്‍ കനത്ത മഴയെതുടര്‍ന്ന് ഐസിയുവിലും വാര്‍ഡിലും വെള്ളം നിറഞ്ഞ് രോഗികളുടെ അവസ്ഥ കൂടുതല്‍ ദുസഹമാകുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജിലാണ് സംഭവം.
മഴ പെയ്ത വെള്ളം കയറി ആശുപത്രി സന്ദര്‍ശിക്കാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം ഗംഭീരമാക്കാന്‍ ആരോഗ്യമന്ത്രി ഷിംലയിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ബീഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയുടെ നിലപാടിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഡോക്ടര്‍മാര്‍ മുട്ടറ്റം വെള്ളത്തില്‍ നിന്നാണ് ചികിത്സ നല്‍കുന്നത്.
100 ഏക്കറില്‍ 750 കിടക്കുകള്‍ ഉള്ള മെഡിക്കല്‍ കോളജിന്റെ വരാന്തകളില്‍ എല്ലാം അഴുക്ക് വെള്ളം തളം കെട്ടിക്കിടക്കുകയാണ്. ആശുപത്രിയില്‍ എപ്പോള്‍ വേണമെങ്കിലും വൈദ്യുതി അപകടം ഉണ്ടാകുമോയെന്നുള്ള ആശങ്കയിലാണ് ആളുകളെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. വെള്ളം നിറഞ്ഞതോടെ പ്രധാന ഉപകരണങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചു. താഴ്നന്ന പ്രദേശത്ത് നിലനില്‍ക്കുന്നതിനാല്‍ എല്ലാ വര്‍ഷവും ഇതു തന്നെയാണ് അവസ്ഥയിയെന്ന് അധികൃതര്‍ പറയുന്നു.