ന്യൂഡല്‍ഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് നടപടി. ജൂലൈ 27 നു മുന്‍പ് ഒഴിപ്പിക്കണമെന്നാണ് നിര്‍ദേശം. നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ബിജെപി സര്‍ക്കാര്‍ കോടതിയില്‍ അനുകൂലിച്ചിരുന്നില്ല. ഹര്‍ജികളെ കേന്ദ്രം കോടതിയില്‍ എതിര്‍ത്തിരുന്നില്ല. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. ഉത്തരവ് നടപ്പായാല്‍ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങള്‍ കുടിയിറങ്ങേണ്ടി വരും.