ബംഗളൂരു: ഐഎസ്ആര്‍ഒയുടെ 40-ാമത് വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വിക്ഷേപണം.
ഏരിയന്‍ ലോഞ്ച് കോംപ്ലക്സില്‍നിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റാണ് ജിസാറ്റ് 31നെ ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹത്തിന്റെ ഭാരം 2,535 കിലോയാണ്. ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്.
?? #ISROMissions ??
Here's a lift-off video from @Arianespace.#GSAT31#Ariane5 (#VA247) pic.twitter.com/mHvltAXC1Y
— ISRO (@isro) February 6, 2019
ഈ ഉപഗ്രഹം ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്വര്‍ക്ക്, ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുക എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയൊട്ടാകെയും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ നിന്നുമുള്ള വാര്‍ത്താവിനിമയം വേഗത്തിലാക്കാന്‍ ഈ ഉപഗ്രഹം ഉപകരിക്കും.