ചണ്ഡീഗഢ്: ഹരിയാനയില്‍ എട്ടുപേര്‍ ചേര്‍ന്ന് ആടിനെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. അസ്ലു എന്നയാളുടെ ഗര്‍ഭിണിയായ ആടിനോടാണ് ഈ കൊടും ക്രൂരത.
പോലീസിന് ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്. ഇതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സവകര്‍, ഹാറൂണ്‍, ജഫാര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ജൂലൈ 26നാണ് അസ്ലുവിന്റെ പരാതി ലഭിച്ചതെന്നും ജൂലൈ 25നാണ് സംഭവമെന്നും നാഗിന പോലീസ് സ്റ്റേഷന് എസ് ഐ രജ്ബീര്‍ സിങ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ആടിനെ വൈദ്യ പരിശോധനയക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. കൂട്ടബലാത്സംഗം ചെയ്ത ശേഷം ആക്രമിച്ചതായി പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) എമര്‍ജന്‍സി റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ മീറ്റ് അസ്ഹര്‍ പറഞ്ഞു.