ഗുംല: ജാര്‍ഖണ്ഡില്‍ വീട്ടമ്മയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ മാനസിക ദൗര്‍ബല്യമുള്ള അക്രമിയെ ഗ്രാമീണര്‍ കൂട്ടം ചേര്‍ന്ന് തല്ലികൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം.
ഛോട്ടു മുണ്ഡ എന്നയാളാണ് ബന്ധ്യന് മുണ്ഡ എന്ന സ്ത്രീയേയും ഇവരുടെ മൂന്നു വയസുള്ള മകനെയും ഒരു വയസ്സുള്ള മകളെയും വെട്ടിക്കൊന്നത്. മക്കള്‍ക്കൊപ്പം സ്ത്രീ എവിടെയോ പോകാനിറങ്ങവെ ആയിരുന്നു ആക്രമണം. അക്രമിയെ നാട്ടുകാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
ഛോട്ടുവിന്റെ ആക്രമണത്തില്‍ രണ്ടു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. രോഷാകുലരായ നാട്ടുകാര്‍ അക്കമിയെ തല്ലിക്കൊന്നുവെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. യാതൊരു പ്രകോപനവും കൂടാതെയാണ് ഛോട്ടു ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.