രാജസ്ഥാന്; ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം വീടിനു സമീപം കൃഷിയിടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാജസ്ഥാനിലെ ജാല്വാറിലായിരുന്നു സംഭവം.
വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വൈകുന്നേരം വീടിനു സമീപം കൃഷിയിടത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.