ഇംഫാല്‍: നേപ്പാളില്‍ നിന്ന് മനുഷ്യക്കടത്ത് സംഘം എത്തിച്ച 107 പെണ്‍കുട്ടികളെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് പോലീസ് നടത്തിയ റെയ്ഡില്‍ രക്ഷപ്പെടുത്തി. റെയ്ഡ് ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ വെച്ച് ശനിയാഴ്ച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച മൊറേയിലെ രണ്ട് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 40 പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് സംശയിക്കുന്ന ആളെയും ഇവരോടൊപ്പം പിടികൂടിയിരുന്നു. ഈ റെയ്ഡ് ഒരു എന്‍ജിഒ പോലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ശനിയാഴ്ച്ച ഇംഫാലില്‍ നടത്തിയ റെയ്ഡിനിടെ 61 പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവരില്‍ ഭൂരിഭാഗവും 20 നും 35 നും ഇടയില്‍ പ്രായം ഉള്ളവരാണ്. പെണ്‍കുട്ടികളെ ഇംഫാലില്‍ എത്തിച്ചത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളില്‍ ചിലരുടെ കൈവശം നേപ്പാള്‍ പാസ്പോര്‍ട്ട് കണ്ടത്തിയിരുന്നു. പെണ്‍കുട്ടികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഹോട്ടലില്‍ കഴിഞ്ഞത് മണിപ്പൂര്‍ കാണാനെത്തിയ വിനോദ സഞ്ചാരികള്‍ എന്ന വ്യാജേനയാണ്.