ന്യൂഡല്‍ഹി: ജനുവരിയില്‍ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരുലക്ഷം കോടി പിന്നിട്ടതായി ധനമന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് മേലുള്ള നികുതി ഭാരം കുറച്ചുള്ള ജിഎസ്ടി കൗണ്‍സിലിന്റെ നടപടിയാണ് നേട്ടത്തിന് പിന്നിലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ ജിഎസ് ടി വരുമാനം 1.03 ലക്ഷം കോടിയും മെയ് മാസത്തില്‍ 94,016 കോടിയും ജൂണില്‍ 95,610 കോടിയും ജൂലൈ മാസത്തില്‍ 96,483 കോടിയും ഓഗസ്റ്റില്‍ 93,960 കോടിയും സെപ്തംബറില്‍ 94,442 കോടിയും ഒക്ടോബറില്‍ 1,00,710 കോടിയും നവംബറില്‍ 97,637 കോടി രൂപയുമായിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം.
നികുതി വരുമാനത്തിലുള്ള ഉയര്‍ച്ച പരിശോധിച്ച ശേഷം മാത്രമേ ജിഎസ്ടിയില്‍ ഇനി ഏതെങ്കിലും തരത്തിലുള്ള കുറവ് വരുത്തുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. കേന്ദ്രബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ ജനുവരിമാസത്തെ ജിഎസ്ടി വരുമാനം പുറത്തുവിട്ടതും ശ്രദ്ധേയമാണ്. അതേ സമയം എല്ലാ മാസത്തേയും വിശദമായ കണക്ക് ശനിയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.