കൊല്‍ക്കത്ത: പശു മാത്രമല്ല, ആടും മാതാവ് തന്നെയെന്ന് ബിജെപി ബംഗാള്‍ ഉപാദ്ധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. അതിനാല്‍ ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കരുതെന്നാണ് തന്റെ നിലപാടെന്നും, അതില്‍ നിന്നും മാറ്റമില്ലെന്നും ഇദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരമകന് കൂടിയായ സികെ ബോസിന്റെ അഭിപ്രായം.
പരാമര്‍ശം വിവാദമായതോടെ ത്രിപുര ഗവര്‍ണറും ബിജെപി മുന്‍ പ്രസിഡന്റുമായ തദഗതാ റോയി സികെ ബോസിനെതിരെ രംഗത്തെത്തി. മഹാത്മാ ഗാന്ധിയോ താങ്കളുടെ മുത്തച്ഛനായ സുഭാഷ് ചന്ദ്രബോസോ ഒരിക്കല്‍ പോലും ആടിനെ മാതാവായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ത്രിപുര ഗവര്‍ണറുടെ പ്രതികരണം. എന്നാല്‍ ഇതിനുള്ള ബോസിന്റെ മറുപടി ഇപ്രകാരമായിരുന്നു.
ഗാന്ധിജിയും നെഹ്റുവും തന്റെ മുത്തച്ഛന്റെ വീട്ടില്‍ വന്നപ്പോള്‍ ആവശ്യപ്പെട്ടത് ആട്ടിന്‍ പാല് മാത്രമായിരുന്നു. അതിനായി രണ്ട് ആടുകളെ മുത്തച്ഛന് വീട്ടില്‍ വാങ്ങുകയുമുണ്ടായി മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നും സികെ ബോസ് പ്രതികരിച്ചു.