പുല്‍വാമ: ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സ്പെഷല്‍ പോലീസ് ഓഫീസര്‍ മുദാസിര്‍ അഹമ്മദ് ലോണിനെയാണ് ചൈനാത്തൂരിലെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുല്‍ഗാമില്‍ നിന്ന് ഭീകരര്‍ പോലീസ് കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.