ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമത്തില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. 2016ലാണ് ഡാന്‍സ് ബാറുകളുടെ നടത്തിപ്പിനും ലൈസന്‍സിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ നിയമമാണ് സുപ്രീംകോടതി ഭേദഗതി വരുത്തിയത്.
ഡാന്‍സ് ബാറുകളില്‍ നിര്‍ബന്ധമായും സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധനയും ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവു എന്ന നിയമവും സുപ്രീംകോടതി നീക്കി.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധന നീക്കിയത്. നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്കുന്ന രീതി ഒഴിവാക്കി നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ് കൊടുക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.