കോതമംഗലം: വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാര്‍ നേരം വെളുത്തപ്പോള്‍ അടുത്ത പറമ്പില്‍ ഇടിച്ചുതകര്‍ന്ന നിലയില്‍. കോതമംഗലത്തിന് സമീപം കറുകടത്തു നിന്നാണ് പോര്‍ച്ചില്‍ നിന്നും കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ രാത്രി അപഹരിക്കാന്‍ ശ്രമിച്ചത് കറുകടം കുന്നശ്ശേരില്‍ കെപി കുര്യാക്കോസിന്റെ കാറാണ്.
കുര്യാക്കോസ് വീടിന്റ പോര്‍ച്ചില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ്. രാത്രി പത്തര വരെ കാര്‍ പോര്‍ച്ചില്‍ കിടക്കുന്നത് വീട്ടുകാര്‍ കണ്ടതാണ്. എന്നാല്‍, നേരം വെളുത്തപ്പോള്‍ കാര്‍ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തി.
വീടിന്റെ ഗെയിറ്റ് വഴി പുറത്തേയ്ക്ക് കടത്തിയ കാര്‍ നൂറ് മീറ്ററോളം ദൂരം തള്ളിക്കൊണ്ട് പോയ ശേഷം ഉപേഷിക്കുകയായിരുന്നു. കാര്‍ കണ്ടെത്തിയത് റോഡില്‍ നിന്ന് മാറി പുരയിടത്തിലെ മരത്തില്‍ ഇടിച്ച് നില്ക്കുന്ന നിലയിലാണ്. കാറിന്റെ പിന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
പരാതി നല്‍കിയിട്ടുണ്ടെന്നും വിജനമായ പ്രദേശമായതിനാല്‍ മോഷണശ്രമമാണോയെന്ന് സംശയമുണ്ടെന്നും കുര്യാക്കോസ് പറഞ്ഞു. കോതമംഗലം പ്രസ് ക്ലബിന്റെ പ്രസിഡന്റും സാംസ്കരിക പ്രവര്‍ത്തകനുമാണ് മാധ്യമ പ്രവര്‍ത്തകനായ കുര്യാക്കോസ്.