ഫ്ളോറിഡ: കളിക്കുന്നതിനിടെ ഫ്രീസറില്‍ കുടുങ്ങി മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ പൂന്തോട്ടത്തില്‍ ഉപേക്ഷിച്ചിരുന്ന ഫ്രീസറിനുള്ളില്‍ കയറിയ കുട്ടികള്‍ തിരിച്ചിറങ്ങാന്‍ കഴിയാതെ അതില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
ഫ്ളോറിഡയിലെ ലൈവ് ഓക്കിലാണു സംഭവം. ഒന്ന്, നാല്, ആറ് എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഒന്നിച്ചു താമസിച്ചിരുന്ന രണ്ടു സ്ത്രീകളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്നാണു റിപ്പോര്‍ട്ട്.
സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്വേഷണം സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിനു കൈമാറിയിട്ടുണ്ട്. . ഫ്ളോറിഡ ചില്‍ഡ്രണ്‍ ഡിപ്പാര്‍ട്ട്മെന്റും മരണത്തില്‍ അന്വേഷണം തുടങ്ങി.