ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരോക്ഷമായി പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മൂവായിരം കോടിയോളം രൂപ ചെലവഴിച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനായി ആഗ്രയിലെത്തുന്ന മോഡിക്ക് താജ്മഹലെന്ന സ്നേഹസൗധത്തില് നിന്ന് സ്നേഹമെന്തെന്ന് പഠിക്കാന്‍ കഴിയട്ടെയെന്നായിരുന്നു അഖിലേഷ് ട്വീറ്റിലൂടെ പരിഹസിച്ചത്.
ഡല്‍ഹിയില്‍ നിന്ന് ആഗ്ര അധികം അകലെയല്ലെന്നും ഉരുളക്കിഴങ്ങ് കര്‍ഷകരുടെയും കരിമ്പ്, നെല്‍കര്‍ഷകരുടെയും വേദനയും കണ്ണുനീരും കാണാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോഡി ആഗ്രയിലെത്തുന്നത്.
Akhilesh Yadav has indirectly mocked Modi