ന്യൂഡല്‍ഹി: നീരവ് മോദി യുകെയില്‍ ഉണ്ടെന്ന് വിവരം. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതിയാണ് നീരവ് മോദി. ബ്രിട്ടീഷ് അധികൃതര്‍ ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞു.
അദ്ദേഹം ഇക്കാര്യം പറഞ്ഞത് രാജ്യസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായാണ്. നീരവ് യുകെയില്‍ എവിടെയാണുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞതായി നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ അറിയിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഭ്യര്‍ഥനകള്‍ 2018 ഓഗസ്റ്റില്‍ ബ്രിട്ടന് അയച്ചിരുന്നതായും ഈ അഭ്യര്‍ഥനകള്‍ നിലവില്‍ ബ്രിട്ടീഷ് അധികൃതരുടെ പരിഗണനയിലാണെന്നും സിങ് വ്യക്തമാക്കി.
ജൂണില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നീരവ് മോദിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം കത്തയച്ചിരുന്നു.