കോട്ടയം: നിലവില്‍ റെയില്വേസ്റ്റേഷന്പരിധിയില് ലഭ്യമാകുന്ന ഇന്‍ര്‍നെറ്റ് സൗകര്യം സ്റ്റേഷന് പുറത്ത് 150 മീറ്റര്‍ ചുറ്റളവില്ക്കൂടി ലഭ്യമാക്കാന്‍ ഒരുങ്ങി റെയില്‍വെ. ട്രെയിന്യാത്രക്കാരല്ലാത്തവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാണ് റെയില്‍വെയുടെ പദ്ധതി.
നിലവില്‍ 715സ്റ്റേഷനിലാണ് ഇന്‍ര്‍നെറ്റ് സൗകര്യമുള്ളത്. ഇതിനുപുറമേയാണ് ചെറുതും വലുതുമായ 5734 റെയില്‍വെ സ്റ്റേഷനില്‍ക്കൂടി സൗകര്യമൊരുക്കുന്നത്. ഗൂഗിളുമായുള്ള സഹകരണത്തോടെയാണ് സൗജന്യസേവനം. ഇതിനായി പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ ഗൂഗിള്‍ കന്പനി ഘടകമായ മഹാത്മാ ഇന്‍ഫര്‍മേഷന്‍ ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിയുമായി ധാരണയായിട്ടുണ്ട്.
റെയില്‍വെ സ്റ്റേഷന് പുറത്തും ഹൈസ്പീഡ് ഇന്‍ര്‍നെറ്റ് സൗകര്യമാണു ലഭിക്കുക. സാധാരണ ലഭ്യമാകുന്നതുപോലെ, സ്വന്തം ഫോണ്നമ്പറിലേക്കു വരുന്ന പാസ് വേഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താം.റെയില്‍വെ കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗാര്‍ഥികള്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനമുപയോഗിച്ച് ഐഎഎസ് മത്സരപ്പരീക്ഷയ്ക്കുവരെ നേടിയ വിജയമാണ് ഇത്തരം അവസരമൊരുക്കാന്‍ റെയില്‍വെ അധികാരികളെ പ്രേരിപ്പിച്ചത്.