ചെന്നൈ: ആഞ്ഞടിച്ച് തമിഴ്നാടിനെ തകര്‍ത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ട കര്‍ഷകത്തൊഴിലാളി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം. പാണ്ഡ്യന് (38) എന്ന കര്‍ഷക തൊഴിലാളിയാണ് വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയത്.
ചുഴലിക്കാറ്റില്‍ തന്റെ വീട് നഷ്ടപ്പെട്ടശേഷം പാണ്ഡ്യന് വിഷമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ചുഴലിക്കാറ്റിനശേഷം ചില സ്ഥലങ്ങളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.വന്‍ നാശനഷ്ടമാണ് ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിനുണ്ടായത്.