ഇസ്ലാമാബാദ്: അന്ന് നീലക്കണ്ണുകളുമായി ചായ വിറ്റിരുന്ന ആ പയ്യന് ഇന്ന് ഏറെ തിരക്കിലാണ്. ചായക്കടയിലല്ല, മറിച്ച് ഗ്ലാമര്‍ ലോകത്തിലാണ്. ഇസ്ലാമാബാദിലെ ചന്തയില്‍ ചായ വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമാബാദിലെ അര്‍ഷദ് ഖാന് സ്വപ്നത്തില്‍പ്പോലും കരുതിയിരിക്കാണില്ല, വരുംനാളുകള്‍ ഗ്ലാമര്‍ ലോകത്തിന്റേതാണെന്ന്.
ഒരു പ്രാദേശിക ഫോട്ടോഗ്രാഫറാണ് നീലക്കണ്ണുകളുള്ള ഈ സുന്ദരനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഫോട്ടോഗ്രഫര്‍ ജിയ അലി ഈ സുന്ദരന്റെ ഫോട്ടോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോ വൈറലായതോടെ അര്‍ഷദ് താരമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ താരത്തെ ഏറ്റെടുത്തു. ട്വിറ്ററിന്റെ ടോപ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ വരെ അര്‍ഷദ് ഖാന് എത്തിയിരുന്നു.
നവമാധ്യമങ്ങളിലൂടെ താരമായ നീലക്കണ്ണുകാരന് അര്‍ഷദ് ഖാന് ഇപ്പോള്‍ തിരക്കിലാണ്. മോഡലാകാന്‍ ഒന്നിനു പിറകേ ഒന്നായി ക്ഷണം വരുന്നു, ഇതിനിടെ ഒരു സംഗീത ആല്‍ബത്തിലും അര്‍ഷദ് അഭിനയിച്ചു.
ഇതിനിടെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖവും അര്‍ഷദ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവെച്ചു. വിദ്യാഭ്യാസം ലഭിക്കാതെ പോയതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നാണ് വിഡിയോയില്‍ പറയുന്നത്.