മനില: ഇന്ത്യക്കാരായ രണ്ടു പേര് ഉള്‍പ്പെടെ ആറു പേര് മാഗ്സസെ അവാര്‍ഡിന് അര്‍ഹരായി. ഭാരത് വട്വാനി, സോനം വാംഗ്ചുക്ക് എന്നിവരാണ് മഗ്സസെ പുരസ്കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍. ഹോവാര്‍ഡ് ഡീ (ഫിലിപ്പീന്‍സ്), മരിയ ഡി ലൂര്‍ഡ് മാര്‍ട്ടിന്‍സ് ക്രൂസ് (കിഴക്കന്‍ തിമൂര്‍), വോ തി ഹോംഗ് യെന്‍ (വിയറ്റ്നാം), യൗക്ക് ചാംഗ് (കംബോഡിയ) എന്നിവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍.
മാനസികവൈകല്യമുള്ള ആയിരക്കണക്കിന് പേരെ തെരുവുകളില്‍ നിന്ന് കണ്ടെത്തുകയും അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തതിനാണ് വട്വാനി പുരസ്കാരത്തിന് അര്‍ഹനായത്. 1988ലാണ് ഡോ ഭരത് വട്വാനിയും ഭാര്യയും മാനസികാസ്വാസ്ഥ്യമുള്ളവരെ തെരുവില്‍ നിന്ന് കണ്ടെടുത്ത് ചികിത്സ നല്കാന് സ്വകാര്യ ക്ലിനിക്ക് ആരംഭിച്ചത്.
പിന്നീട് ശ്രദ്ധ ഫൗണ്ടേഷന് എന്ന വലിയ സംഘമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാറി. തെരുവില്‍ നിന്നും കണ്ടെത്തുന്ന മാനസികവൈകല്യമുള്ളവര്‍ക്ക് അഭയം നല്‍കുക, ഭക്ഷണവും ചികിത്സയും നല്‍കുക എന്നിവയാണ് സംഘടന ചെയ്തുവരുന്നത്.
പ്രകൃതി, സംസ്കാരം വിദ്യാഭ്യാസം എന്നിവയിലൂടെ പ്രത്യേക വിഭാഗങ്ങളുടെ ഉന്നമന്നത്തിനായി നല്കിയ സംഭാവനകളാണ് സോനം വാംഗ്ചുക്കിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 1988 എഞ്ചിനീയറിംഗ് ബിരുദം സമ്പാദിച്ച ആളാണ് സോനം വാംഗ്ചുക്ക്. വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റസ് എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടന രൂപീകരിച്ച വാംഗ്ചുക്ക്, അവര്‍ക്ക് പരിശീലനം നല്കാന് ആരംഭിച്ചു.
അതുവരെ ലഡാക്കില്‍ നിന്നുള്ള 95% കുട്ടികളും പരീക്ഷകളില്‍ പരാജയപ്പെടുകയായിരുന്നു പതിവ്. 1994ലെ വാംഗ്ചുക്കിലെ ഓപറേഷന് ന്യൂ ഹോപ്പ് എന്ന പദ്ധതിയിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി. വിജയ ശതമാനം അഞ്ചില്‍നിന്ന് 75 ല്‍ എത്തിക്കാന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.