ഹൈദരാബാദ്: എഴുപതുകാരിയായ ഭിക്ഷകാരിയുടെ ബാഗിനുള്ളിലെ സാമ്പാദ്യം കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍. ഹൈദരാബാദിലെ ബിജ്ലി പെന്റമ്മ(70)യാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. രണ്ടരലക്ഷം രൂപയോളമാണ് പെന്റമ്മയുടെ ബാഗില്‍ നിന്നും ക
ണ്ടെത്തിയത്.
മുനിസിപ്പല്‍ കോര്പ്പറേഷന് പതിവുപോലെ യാചകരെ പിടികൂടുന്നതിനുള്ള തിരച്ചിലില്‍ മലക്പേട്ടിനടുത്തുള്ള മൂസറബാഗില് നിന്നാണ് പെന്റമ്മയെ പിടികൂടിയത്. ഇവരെ പിടികൂടി അനന്താശ്രമത്തിലേക്ക് മാറ്റി. ആശ്രമത്തിലെ അധികാരികള്‍ പെന്റമ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ബാഗിനുള്ളില്‍ കണ്ടെത്തിയത് 2,34,320 രൂപ. അത് മാത്രമല്ല അവര്‍ വെള്ളി ചെയ്നും ധരിച്ചിരുന്നു.
പെന്റമ്മയുടെ ഒരു മകന് മരിക്കുകയും മറ്റൊരു മകനെ കാണാതാകുകയും ചെയ്തതോടെയാണ് ഇവര്‍ വീട് വിട്ടിറങ്ങിയതെന്ന് ആശ്രമത്തിലെ അധികൃതര്‍ പറയുന്നു. അവര്‍ക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് 2011ല്‍ രണ്ട് ലക്ഷം രൂപ ലഭിച്ചിരുന്നു. കുട്ടികള്‍ക്കും പേരകുട്ടികള്ക്കുമായി ഒരു ലക്ഷം രൂപ നല്കി. ബാക്കിയുള്ള ഒരു ലക്ഷം രൂപയുമായാണ് അവര്‍ വീട് വിട്ടിറങ്ങിയത്.
യാചക നിരോധിത സിറ്റിയായാനുള്ള ശ്രമത്തിലാണ് ഹൈദരാബാദ്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് യാചകരെ പിടികൂടാറുണ്ട്. ചെര്‍ലപ്പള്ളി ജയില്‍ പരിധിയിലുള്ള യാചകരെ അനന്താശ്രമത്തിലോ റിഹാബിലിറ്റേഷന്‍ സെന്ററിലോ പ്രവേശിപ്പിക്കാറാണ് പതിവ്.