ചെന്നൈ: തമിഴ്നാട്ടിലും കേരളത്തിലുമായി നിറഞ്ഞോടുന്ന വിജയ് ദീപാവലി ചിത്രം സര്‍ക്കാര്‍ വിവാദത്തിലേയ്ക്ക്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെകുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശമെന്ന് മന്ത്രി പറയുന്നു.
വളര്‍ന്നു വരുന്ന നടന് എന്ന നിലയില്‍ ഇത് അത്ര നല്ലതല്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടി തീരുമാനിക്കുമെന്നു മന്ത്രി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.
ഇതിനു മുന്‍പും ഏറെ ചര്‍ച്ചാ വിഷയമായ ചിത്രമാണ് മെര്‍സല്‍. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം എന്ന നിലയില്‍ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവയെല്ലാം അവഗണിച്ച് മെര്‍സല്‍ മുന്നേറുകയായിരുന്നു. ചിത്രത്തെ നിരോധിക്കുമെന്ന ഭിഷണി ഉയര്‍ന്നിട്ടും മെര്‍സല്‍ ചിത്രം മെഗാഹിറ്റായി തന്നെ മാറി. ഇതിനു പിന്നാലെയാണ് പുതിയ ചിത്രമായ സര്‍ക്കാരും വിവാദത്തില്‍ അകപ്പെട്ടത്.