മുംബൈ: തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്. പകരം വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. പൊതുതെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനും ത്രിതല തെരഞ്ഞെടുപ്പിനും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് കമ്മീഷന്റെ ഉത്തരവ്.
ഡിസംബര്‍ ഒമ്പതിന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് ഉത്തരവ്. 2013 സെപ്തംബര്‍ 29 നാണ് വോട്ടിങ് മെഷീനില്‍ നോട്ട ബട്ടണ്‍ ചേര്‍ക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ആ ഉത്തരവില്‍ നോട്ട വോട്ട് എന്ന പരിഗണനയില്ലാതെ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.
നോട്ടയ്ക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ നോട്ട തന്നെ വിജയി എന്നുമായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഭേദഗതി ചെയ്ത് നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.