മഹാരാഷ്ട്ര; ഇരുചക്ര വാഹനത്തിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വസ്ത്രങ്ങള്‍ വീലിനുള്ളില്‍ കുടുങ്ങി അപകടങ്ങളേറെയുണ്ടായിട്ടുണ്ട്. ഇവിടെ ട്രെയിനില്‍ നിന്നിറങ്ങിയ സ്ത്രീയുടെ സാരി കുടുങ്ങിയുണ്ടായ അപകടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മഹാരാഷ്ട്രയിലെ കഞ്ജൂര്‍മാര്‍ഗ് സ്റ്റേഷനില്‍നിന്നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
തീവണ്ടിയില്‍ നിന്ന് സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുമ്പോള്‍ സ്ത്രീയുടെ സാരിയുടെ ഒരറ്റം തീവണ്ടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. ട്രെയിന്‍ മുന്നോട്ടെടുത്തതോടെ ഇവരെ സാരി വലിച്ച് താഴെയിടുന്നു. ട്രെനിനിനും പഌറ്റ്ഫോമിനുമിടയിലേക്ക് വീഴാന്‍ തുടങ്ങിയ ഇവരെ ഓടിയെത്തിയ റെയില്‍വേ പോലീസുകാരന് രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ട്രെയിന്‍ വേഗതകൂടിയതോടെ, പോലീസുകാരന് ഇടയ്ക്ക് വീണുപോകുന്നു. മറ്റൊരു യാത്രക്കാരന് ചാടിവീണ് സ്ത്രീയെ വലിച്ച് താഴെയിടുകയും യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ ട്രെയിനിന് അരികില്‍നിന്ന് വലിച്ചുമാറ്റുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കൈകാലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച സ്ത്രീ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീണുപോയ റെയില്‍വേ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും ചികിത്സയിലാണ്. പോലീസുകാരന് വലിച്ച് പുറത്തേക്കെടുത്തില്ലെങ്കില് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്കുടുങ്ങി ഇവരുടെ ജീവന്‍തന്നെ നഷ്ടപ്പെടുമായിരുന്നു. അവസരോചിതമായി ഇടപെട്ട പോലീസുകാരനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.