മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് നിലനില്പിനു വഴി തേടുന്നു. കടങ്ങള്‍ക്കു മോറട്ടോറിയം അനുവദിക്കുകയും പുതിയ വായ്പ നല്‍കുകയും വേണമെന്നാവശ്യപ്പെട്ടു ബാങ്കുകളെ സമീപിച്ചിരിക്കുകയാണ് ജെറ്റ് എന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ഡസനോളം വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ച കന്പനി കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തുന്നതും ആലോചിക്കുന്നുണ്ട്. കുറേ ജീവനക്കാരെ ഒഴിവാക്കുന്നതും പരിഗണനയിലാണ്. ശന്പളവിതരണം ഏറെ വൈകി. അടിയന്തരമായി പണം ലഭിച്ചില്ലെങ്കില്‍ പല സര്‍വീസുകളും മുടക്കേണ്ട നിലയിലാണ്.
സ്ഥാപകന്‍ നരേഷ് ഗോയല്‍ കമ്പനി വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പലരുമായി ചര്‍ച്ച ചെയ്തു. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഈ വര്‍ഷം കന്പനിയുടെ ഓഹരിവില 75 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ ഒമ്പതിലും നഷ്ടത്തിലാണു കമ്പനി പ്രവര്‍ത്തിച്ചത്. ജൂണ്‍ ഒടുവിലെ നിലവച്ച് 7360 കോടി രൂപ കടമുണ്ട്. ഇതില്‍ പകുതി ഹ്രസ്വകാല കടങ്ങളാണ്. മൊത്തം കടത്തില്‍ പകുതി വിദേശ കറന്‍സിയിലാണ്.