ഹൈദരാബാദ്: നായകള്‍ക്കായി രാജ്യത്തെ ആദ്യ പാര്‍ക്ക് ഒരുങ്ങുന്നു. ഒന്നരയേക്കറില്‍ വിശാലമായ പാര്‍ക്കാണ് തെലങ്കാന സര്‍ക്കാര്‍ വളര്‍ത്തു നായകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ സ്ഥിതിചെയ്യുന്ന പാര്‍ക്ക് ഉദ്ഘാടനത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഒരുകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തിങ്കളാഴ്ച തുറന്ന് കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുല്ത്തുകിടികളും സ്പ്ലാഷ് പൂളുകളും നായകള്‍ക്കായി പ്രത്യേക ജിം വരെയുള്ള അന്താരാഷ്ട്ര പാര്‍ക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. പത്ത് രൂപയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്. ഇത്തരത്തില്‍ പാര്ക്കുണ്ടാക്കുന്നത് വഴി നായകളെയും കൊണ്ട് റോഡില്‍ മോണിംങ് വാക്കിനിറങ്ങുന്നവര്ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ സൗകര്യമാകുമെന്ന കോര്‍പറേഷന്റെ നിര്‍ദേശത്തോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിച്ചിരുന്നു.
ഇതോടെയാണ് പ്രൊജക്ടുമായി തെലങ്കാന സര്‍ക്കാര്‍ മുന്നോട്ട് പോയത്.
പാര്‍ക്ക് വരുന്നതോടെ വളര്‍ത്തു നായകളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നും മാനസിക സമ്മര്‍ദം കുറയ്ക്കാനാവുമെന്നുമാണ് മൃഗസ്നേഹികള്‍ പറയുന്നത്.