ആഗ്ര: താജ്മഹലിന് സമീപമുള്ള കമ്പനികള്‍ അടച്ചുപൂട്ടണമെന്നും പ്രദേശത്തെ പ്ലാസ്റ്റിക് മുക്തമാക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രദേശത്തെ മലിനമാക്കുന്ന എല്ലാ കമ്പനികളും അടച്ചുപൂട്ടണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
173ം നൂറ്റാണ്ടിലെ ഈ ചരിത്ര സ്മാരകം സംരക്ഷിക്കുന്നത് സംബന്ധിച്ച ആദ്യ ഡ്രാഫ്റ്റ് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക ഐശ്വര്യ ഭാട്ടിയാണ് ജസ്റ്റിസ് എംബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചില്‍ സമര്‍പ്പിച്ചത്. നേരത്തെ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ നചടിയൊന്നും കൈയ്കൊള്ളുന്നില്ലെന്ന് പറഞ്ഞ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരിന്നു.
താജ്മഹല്‍ സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നും പ്ലാസ്റ്റിക് ബോട്ടിലിലെ കുപ്പിവെള്ളവും പ്രദേശത്ത് നിരോധിക്കണമെന്നും, മാലിന്യം തള്ളുന്ന കമ്പനികളെല്ലാം അടച്ചു പൂട്ടണമെന്നും ഡ്രാഫ്റ്റില്‍ പറയുന്നു. മാത്രമല്ല പ്രദേശത്ത് ടൂറിസം ഹബ്ബുകള്‍ കൂടുതലായി വേണമെന്നും പറയുന്നുണ്ട്.