ലഖ്നൗ: അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടക്കുന്ന കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം.
കുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരു മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് യോഗി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഗവര്‍ണര്‍ രാം നായിക്കും പേരു മാറ്റത്തിന് അനുമതി നല്‍കിയതായി യോഗി പറഞ്ഞു.
അടുത്ത മന്ത്രിസഭായോഗത്തില്‍ പ്രമേയം പാസാക്കുമെന്ന് യോഗി പറഞ്ഞു. കുംഭമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും യോഗി കൂട്ടിച്ചേര്‍ത്തു.