ശശി തരൂരിന് ‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന നെടുനീളന്‍ വാക്ക് കൊണ്ട് മുതിര്‍ന്നവരെ ഞെട്ടിക്കാന്‍ കഴിഞ്ഞു, പക്ഷേ കുട്ടിപ്പട്ടാളം ശശി തരൂരിനെ വെറുതെ വിടാന്‍ ഒരുക്കമല്ല കേട്ടോ.
മുതിര്‍ന്നവരെ പോലും കുഴക്കുന്ന ഈ വാക്ക് ദേ ഇത്രേയുള്ളൂ എന്ന മട്ടില്‍ അനായാസം ഉച്ചരിക്കുന്ന കുട്ടികളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കുട്ടികള്‍ floccinaucinihilipilification ഉച്ചരിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
What a cute baby & what a game trier! I doubt i could have done that at her age! https://t.co/6EBCfgLemV
— Shashi Tharoor (@ShashiTharoor) October 12, 2018
അക്കൂട്ടത്തിലൊന്ന് ശശി തരൂരിനെപ്പോലും അമ്പരപ്പിച്ചു. ”എന്തൊരു ക്യൂട്ടാണ് ഈ കുട്ടി? ഇവളുടെ പ്രായത്തില്‍ തനിക്കു പോലും ഈ വാക്ക് പറയാന്‍ പറ്റുമോ എന്ന് സംശയമാണ്” എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൂടാതെ വെറെയും കുട്ടികള്‍ ‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍’ ഉച്ചരിക്കുന്ന വീഡിയോകള്‍ ശ്രദ്ധേയമാകുന്നുണ്ട്. ‘ശശി തരൂരങ്കിള്, ഒടുവില്‍ ഞാനിതു പഠിച്ചു”, എന്നു പറഞ്ഞാണ് ഒരു പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചറായിരിക്കുകയാണ് തരൂര്‍.
ഇംഗ്ലീഷ് പണ്ഡിതൻ ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ കുഴക്കിയ Tweet…..#floccinaucinihilipilification
( "മൂല്യം കാണാതെ ഒന്നിനെ തള്ളി കളയുക" )
പ്രിയ സുഹൃത്തുക്കളായ അർച്ചനയുടെയും സുജിത്തിന്റെയും മകളുടെ അപാര പെർഫോമൻസ്.. കാണൂ… #pronounce pic.twitter.com/rPUes7dLXH— Shan Varghese (@ShanVarghese4) October 11, 2018
This little kid did it. #Floccinaucinihilipilification pic.twitter.com/ivoSJQqMx0
— Ramdas (@ramdasrocks) October 10, 2018