ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാ സൈന്യത്തിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശ്രീനഗറിലെ ബതാമലൂ ഭാഗത്തായിരുന്നു ആക്രമണം ഉണ്ടായത്. കോണ്‍സ്റ്റബിള്‍ ശങ്കര്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.