പലതരത്തിലുള്ള ഇടപാടുകള്‍ക്കും കാര്‍ഡുകള്‍ ലഭ്യമാണ്. നാം കൂടുതലായും ഡെബിറ്റ് കാര്‍ഡുകളാണ്. എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും ഇന്റര്‍നെറ്റ് പണമിടപാടുകളുമൊക്കെ ഇതിലൂടെ നടത്താറുണ്ട്.
എന്നാല്‍ ക്രഡിറ്റ് കാര്‍ഡുകളുടെ കാര്യം അങ്ങനെയല്ല, സാമ്പത്തിക സഹായം ആവശ്യമായി വരുമ്പോള്‍ പണം കടമെടുക്കുന്നതിനുവേണ്ടി അതുപയോഗിക്കുന്നു. കാര്‍, സ്മാര്‍ട് ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്നു.
ആവശ്യത്തിന് പണമില്ലാതെ വരുമ്പോള്‍ രണ്ടു കാര്‍ഡുകളും കയ്യില്‍ കരുതാറുണ്ട്. എന്നാല്‍ ഇങ്ങനെ രണ്ടുംകൂടി കയ്യില്‍ വയ്ക്കുന്നത് ഏതെങ്കിലുമൊന്ന് കൈമോശം വരാനോ, നഷ്ടപ്പെടാനോ പോലുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഇതിനൊക്കെ പരിഹാരമായി പൊതുമേഖലാ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. രണ്ടാവശ്യങ്ങളും ഒന്നിച്ചു നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ഡാണ് ഇത്.
ഒരു പ്ലാസ്റ്റിക് കാര്‍ഡില്‍ രണ്ടു മാഗ്നറ്റിക് സ്ട്രിപ്പും രണ്ടു ഇഎംവി ചിപ്സും ഘടിപ്പിച്ചാണ് ഒന്നുതന്നെ രണ്ടു ആവശ്യത്തിനുംവേണ്ടി ഉപയോഗിക്കുന്നത്. ബാങ്കിംഗ് ലളിതമാക്കാനും ഉപഭേക്താക്കളുടെ സൗകര്യവും കൂട്ടാനും ലക്ഷ്യമിട്ടാണ് പുതിയ കാര്‍ഡെന്ന് ബാങ്കിന്റെ കണ്‍സ്യമൂര്‍ ബാങ്കിംഗിന്റെ തലവന്‍ സുമന്ത് കത്പാലിയ പറഞ്ഞു. കാര്‍ഡിന്റെ പ്രത്യേകത എടുത്തുകാട്ടാന്‍ അനഗ്രാം സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്.
പുതിയ കാര്‍ഡിനെ കുറിച്ച് ബാങ്ക് മര്‍ട്ടി മീഡിയ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ ഉപഭോക്താക്കളെ ടെലിവിഷനിലൂടെ അറിയിക്കും. ഒപ്പം ഡിജിറ്റല്‍ ലോകത്തുള്ളവര്‍ക്കായി ഈ മാര്‍ഗത്തിലൂടെയും പ്രചാരണം നടത്തും. ഇതിന് ന്യൂഡല്‍ഹിയിലുള്ള ആര്‍കെ സ്വാമി ബിബിഡിഒ ക്രിയേറ്റീവ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു.