ഛണ്ഡീഗഡ്: പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പന്ത്രണ്ടാം ക്ലാസുകാരന് സഹപാഠിയെ കുത്തിക്കൊന്നു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ ഇന്‍ഡസ് പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അങ്കുഷാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന 4 സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിറ്റുണ്ട്. മാരകായുധങ്ങളുമായി എത്തിയ കുട്ടികള്‍ അങ്കുഷിനെയും സുഹൃത്തുക്കളേയും ആക്രമിക്കുകയായിരുന്നു.
വയറിനും മുതുകിനുമേറ്റ ആഴത്തിലുള്ള മുറിവാണ് അങ്കുഷിന്റെ മരണത്തിലേക്ക് നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.