മുംബൈ: പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭാഗത്തും ‘മീ റ്റു’ വിവാദക്കുരുക്കില്‍. ചേതന്‍ ഭഗത് വാട്സ്ആപ്പ് വഴി വിവാഹാഭ്യര്‍ത്ഥന നടത്തിത് സ്ക്രീന്‍ ഷോട്ട് ഉള്‍പ്പടെയാണ് യുവതി പരാതിപ്പെട്ടത്. സംഭവം വിവാദമായതോടെ ഭാര്യയോടും യുവതിയോടും മാപ്പ് അപേക്ഷിച്ച് ചേതന്‍ രംഗത്തെത്തി.സംഭവം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടായിരുന്നു ഭാര്യയോട് മാപ്പ് പറഞ്ഞത്.
സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.’തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. വളരെ ആഴത്തിലുള്ള ഒരു ബന്ധം അവരോട് തോന്നിയിരുന്നു. അങ്ങനെ തോന്നിയതും അത് അവരുമായി പങ്കുവെച്ചതും തനിക്കു പറ്റിയ മണ്ടത്തരമാണ്. ഇതേകുറിച്ച് ഭാര്യയുമായി സംസാരിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഭാര്യയോട് ക്ഷമ ചോദിച്ചു. എന്നാല്‍ ആഭാസകരമായ രീതിയിലുള്ള വാക്കുകളോ ചിത്രമോ താന്‍ പങ്കുവെച്ചിട്ടില്ല’- അദ്ദേഹം കുറിച്ചു.
പലയവസരങ്ങളിലായി നേരിട്ടു കണ്ടിട്ടുള്ള യുവതിയോട് അടുപ്പം തോന്നുന്നെന്നു പറഞ്ഞ ചേതന്‍ തുടര്‍ന്നു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. എഴുത്തുകാരന് വിവാഹിതനാണെന്നു ചൂണ്ടിക്കാട്ടിയ യുവതി തനിക്കു താല്പര്യമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സ്ക്രീന്‍ ഷോട്ട് കുറച്ച് വര്‍ഷം മുമ്പുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.