ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിന് പുറമെ ബെംഗളൂരുവിലും ഡല്‍ഹിയിലും പ്രതിഷേധം ശക്തമാകുന്നു. വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തജന സംഘടനകളാണണ് പ്രതിഷേധ യോഗങ്ങളും ജാഥകളും സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തില്‍ കര്‍ണാടക,തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളളവരും പങ്കെടുത്തു. നേരത്തെ അഖില ഭാരത അയ്യപ്പ പ്രചാരണസഭയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ത്രീപ്രവേശന വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കാന് തയ്യാറാവാത്ത ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെയാണ് കേരളത്തിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം.