പാറ്റ്ന: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് പാറ്റ്നയില്‍ അടിയന്തര ലാന്‍ഡിങ്. മുംബൈയിലേക്കു പുറപ്പെട്ട വിമാനമാണ് അടിയന്തിരമായി ഇറക്കിയത്.
പശ്ചിമബംഗാളിലെ ബാഗ്ഡോഗ്രയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രമധ്യേ ആണ് അമര്‍ജിത്ത് ത്രിപാതി എന്ന യാത്രക്കാരന് നെഞ്ചുവേദന ഉണ്ടായത്.
തുടര്‍ന്ന് പാറ്റ്ന വിമാനത്താവളത്തില്‍ അമര്‍ജിത്തിന് അടിയന്തര ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമര്‍ജിത്തിന്റെ ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന് അധികൃതര്‍ അറിയിച്ചു.