ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) അടുത്തവര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കും. ഫെബ്രുവരി 18 മുതല്‍ 21 വരെയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാന് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ റോണി എബ്രഹാം ഉള്‍പ്പെട്ട 11 അംഗ ബെഞ്ചിന്റെയാണ് സുപ്രധാന വിധി.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നും 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ വാദം. 2017 മേയിലാണ് കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയ്ക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.