ലഖ്നൗ: യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ പരാതി. പട്നയിലെ പഹര്‍പുര്‍ സ്റ്റേഷനിലാണ സംഭവം.
22 വയസ്സുകാരനായ വെങ്കടേഷിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിലാണ് പോലീസിനെതിരെ പരാതി ഉയര്‍ന്നത്.
റാഞ്ചി – പട്ന ജനശതാബ്ദി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത വെങ്കടേഷിനോട് പണം നല്കാന് ട്രെയിനിലുണ്ടായിരുന്ന പോലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പണം നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവിനെ പോലീസുകാരില്‍ ഒരാള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ ആരോപണം റെയില്‍വെ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ് നിഷേധിച്ചു. യുവാവ് മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അറസ്റ്റ് ഭയന്ന് ട്രെയിനില്‍ നിന്ന് ചാടിയതാണെന്നുമാണ് പോലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അശോക് കുമാര്‍ പറഞ്ഞു.